തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ അച്ഛന്റെ ഉപദേശം; ഗാനഗന്ധര്‍വന്‍ യേശുദാസ്

തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ അച്ഛന്റെ ഉപദേശമാണെന്ന് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്.
കുട്ടിക്കാലത്ത് സ്‌കൂള്‍ പഠനം മുടങ്ങിയായും സംഗീത പഠനം മുടങ്ങരുതെന്നു എപ്പോഴ്ഘും അച്ഛന്‍ ഉപദേശിക്കുമായിരുന്നു. അച്ഛന്റെ ആ ഉപദേശമാണ് തന്നെ ഉയരങ്ങളില്‍ എത്തിച്ചതെന്ന് യേശുദാസ് അഭിപ്രായപ്പെട്ടു. സംഗീത രംഗത്ത് താനിപ്പോഴും വിദ്യാര്‍ഥിയാണെന്നും ആദ്ദേഹം പറഞ്ഞു.

മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാളം വകുപ്പിലെ ആദ്യ മേധാവി ഡോ.എസ്.കെ നായരുടെ ജന്മ ശദാബ്ദി ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
Leave a Comment