ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘കാസവ്’ പ്രേക്ഷകര്‍ക്കിടെയില്‍ ചര്‍ച്ചയാകുന്നു. സുമിത്രഭാവയും, സുനില്‍ സുഖ്ധങ്കറും ചേര്‍ന്ന് സംവിധാനം ചെയ്തു നിര്‍മ്മിച്ച മാറാഠി ചിത്രമാണ് കാസവ്. ജീവിതം അവസാനിപ്പിക്കാന്‍ കടല്‍ തീരത്ത് എത്തുന്ന മാനവേന്ദ്രന്‍ എന്ന യുവാവിനെ ജാനകി കുല്‍ക്കര്‍ണി എന്ന യുവതി മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
കാസവ് എന്നാല്‍ ‘ആമ’ എന്നാണ് അര്‍ത്ഥം. കടലാമകളുടെ വംശനാശം തടയാനായി കടല്‍തീരത്ത് നിലയുറപ്പിക്കുന്ന യുവതി ആത്മഹത്യ ചെയ്യുന്ന മാനവേന്ദ്രനെ കാണാനിടവരുകയും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നതിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. കഴിഞ്ഞ വര്‍ഷത്തെ എല്ലാ ചലച്ചിത്ര മേളകളിലെയും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായിരുന്നു കാസവ്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കാസവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments