ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ ഒരു ചിത്രം അണിയിച്ചൊരുക്കുകയാണ് പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി. ബിയോണ്ട് ദ ക്ലൗഡ്സില് ആദ്യം തീരുമാനിച്ചത് ദീപിക പാദുക്കോണിനെയായിരുന്നു. എന്നാല്‍ ദീപികയെ മാറ്റി മലയാളിയായ മാളവികാ മോഹനനെ നായികയാക്കിയതിനുള്ള കാരണം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് മജീദ് മജീദി വ്യക്തമാക്കി.
ദീപികയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആദ്യം ദീപികയെ പരിഗണിച്ചത്. ക്യാമറ ടെസ്റ്റിന് വിളിച്ചത് ദീപികയുടെ കഴിവിനെ പരീക്ഷിക്കാന്‍ അല്ലായിരുന്നു. അവര്‍ ഒരു നല്ല നടിയാണെന്ന് തനിക്കറിയാം. എന്നാല്‍ തന്റെ കഥാപാത്രത്തിന് ചേരുമോ എന്നുമാത്രമായിരുന്നു താന്‍ നോക്കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എന്റെ ആ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ പോയില്ല. മറ്റൊന്നുമല്ല ഇതിന് കാരണമെന്നും മജീദ് മജീദി പറഞ്ഞു.
മലയാളിയായ ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്മാന് നായകനായ ‘പട്ടം പോലെ’ എന്ന മലയാളചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാളവികാ മോഹനന് നിര്‍ണായകം, നാനു മാട്ടു വരലക്ഷ്മി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ മാളവിക ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടന് ഷാഹിദ് കപൂറിന്റെ അനിയന് ഇഷാന് ഖട്ടറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
Post Your Comments