CinemaGeneralMollywoodNEWSNostalgia

ആരോടും പറയരുതെന്ന് ശ്രീനി ചട്ടം കെട്ടിയെങ്കിലും താന്‍ അപ്പോഴേയത് മോഹന്‍ലാലിനെ അറിയിച്ചു

സിനിമയില്‍ ഏറെ രസിപ്പിക്കുന്ന ഒരു സീനാണ് ഡ്രൈവിംഗ് പരിശീലനം. കോമഡി നിറഞ്ഞ ഇത്തരം സീനുകള്‍ സംവിധായകനും തിരക്കഥാകൃത്തും ഒരുക്കുന്നതെങ്ങനെയെന്നു ചിലരെങ്കിലും ചിന്തിക്കും. ജീവിത തനിമയുള്ള ചിത്രങ്ങള്‍ ചെയ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെയും ഡ്രൈവിങ്ങ് പരിശീലനത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നു.

സത്യന്‍- ശ്രീനി കൂട്ടുകെട്ടില്‍ മികച്ച വിജയങ്ങള്‍ മലയാളത്തിനുണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് നാടോടികാറ്റ്. ആ സമയത്ത് ഡ്രൈവിംഗ് പഠിക്കാന്‍ പോയ രസകരമായ അനുഭവം വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ… നാടോടിക്കാറ്റ് സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് ശ്രീനിവാസനു ഡ്രൈവിങ്ങ് പഠിക്കണമെന്ന മോഹം തീവ്രമായത്. അതുവരെ താത്പര്യം കാണിക്കാത്ത ശ്രീനിയും താനും അങ്ങനെ ഡ്രൈവിംഗ് പഠിക്കാന്‍ തീരുമാനിച്ചു. പക്ഷേ സിനിമ വന്‍വിജയമായതിനാല്‍ത്തന്നെ ആളുകള്‍ തിരിച്ചറിയുന്ന താരമായി ശ്രീനിവാസന്‍ മാറിയിരുന്നു. അതിനാല്‍ത്തന്നെ അധികമാരുമറിയാത്ത സ്ഥലത്തു പോയി ഡ്രൈവിങ്ങ് പഠിക്കണം.

അങ്ങനെ അന്വേഷണത്തിനൊടുവില്‍ പ്രൊഡക്ഷന്‍ മാനേജരായ നാരായണന്‍ തങ്ങള്‍ക്ക് ഡ്രൈവിങ്ങ് പരിശീലനത്തിനായുള്ള ഒരു സ്‌കൂള്‍ കണ്ടെത്തി. അധികമാരും അറിയാത്ത സ്ഥലമായതിനാല്‍ ആരും തിരിച്ചറിയില്ലെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. അവിടെ ആകെ നാല് പേരാണ് പഠിക്കാന്‍ ഉണ്ടായിരുന്നത്. ആ നാല്‍വര്‍ സംഘത്തിനൊപ്പം ഞങ്ങളും വിദ്യാര്‍ത്ഥികളായി ചേര്‍ന്നു. ആദ്യ ദിനത്തിലെ ക്ലാസില്‍ ക്ലച്ചും ഗിയറും ബ്രേക്കിനെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്ന ക്ലാസായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ഇന്നസെന്റ് ഡ്രൈവിംഗ് പഠിപ്പിക്കുന്ന സീനുണ്ട്. തങ്ങളെ അവിടെ പഠിപ്പിച്ച ഇക്കാര്യം കൃത്യമായി ആ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

അതിനു ശേഷം റോഡിലൂടെയുള്ള പരിശീലനമാണ്. അതില്‍ ശ്രീനിവാസനാണ് ആദ്യം വണ്ടി ഓടിച്ചത്. യാതൊരു പരിചയമില്ലാത്തതിന്‍റെ സകല ടെന്‍ഷനും ശ്രീനിക്കുണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റിനെ ഇടിക്കാനായി കുതിച്ചപ്പോള്‍ ശ്രീനിവസന്‍റെ ടെന്‍ഷന്‍ കൂടി. ഇതിനിടയില്‍ മാസ്റ്റര്‍ തമിഴില്‍ നല്ല തെറിയും പറഞ്ഞു തുടങ്ങിയെന്നു സത്യന്‍ പറയുന്നു. ശ്രീനിവാസനാവട്ടെ തല ത്‌ഴത്തി ഇരിക്കുകയും ചെയ്തു. ആ സംഭവത്തോടു കൂടി അവിടത്തെ ഡ്രൈവിങ്ങ് പഠനം അവസാനിപ്പിച്ചു. ആറു ദിവസമായിരുന്നു അവിടെ പരിശീലനത്തിന് പോയത്.

എന്നാല്‍ ഈ സംഭവത്തിനു ശേഷം റൂമിലെത്തിയ തന്നോട് ശ്രീനിവാസന്‍ ഇക്കാര്യം ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞു. പക്ഷേ താന്‍ അക്കാര്യം അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു പറഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു.

shortlink

Related Articles

Post Your Comments


Back to top button