ഹാസ്യത്തിന്‍റെ ചേരുവകളിലൂടെ അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയമാക്കിയ സംവിധായകന്‍ ആണ് ഇന്ന് നാദിര്‍ഷ. സിനിമയില്‍ കോമഡിയിലൂടെ കടന്നു വന്ന നാദിര്‍ഷ എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരാളാണ്. നാദിര്‍ഷയുടെ പാരഡിയും ദിലീപിന്‍റെ മിമിക്രിയും സ്റ്റേജ് പരിപാടികളില്‍ നിറഞ്ഞു നിന്ന കാലത്തില്‍ നിന്നും ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ തന്നെ അഭിഭാജ്യ ഘടകമായി ഇവര്‍ മാറുന്ന കാഴ്ചയ്ക്ക് മലയാളികള്‍ സാക്ഷ്യം വഹിച്ചു.
ഈ സൗഹൃദത്തിന്റെ വളര്‍ച്ചയില്‍ ആരും അറിയാത്ത ഒരു ചെറിയ കഥയുണ്ട്. സിനിമയില്‍ എങ്ങനെയും എത്തിപ്പെടുക ശ്രദ്ധെയനാകുക എന്ന ലക്ഷ്യത്തോടെ ഇരുവരും നടക്കുന്ന സമയത്ത് ജോഷി- മമ്മൂട്ടി ടീമിന്‍റെ ചിത്രമായ സൈന്യത്തില്‍ നാദിര്‍ഷയ്ക്ക് അവസരം ലഭിച്ചു. എന്നാല്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ആരോള്‍ മറ്റൊരാള്‍ക്ക് നല്കാമെന്ന് വാക്ക് കൊടുത്തിരുന്നു. അങ്ങനെ ദിലീപിന് ആ റോള്‍ നല്കണമെന്നു സംവിധായകനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. റോള്‍ ദിലീന് ആണെന്നു മനസിലാക്കിയ നാദിര്‍ഷ സന്തോഷത്തോടെ ആ വേഷം വിട്ടുകൊടുത്തു.
Post Your Comments