ശാരീരികമായും മാനസികമായും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ അവരെ കായികമായി പ്രാപ്തരാക്കുന്ന സ്വയംരക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം ബിപാഷ ബസു. 13 മുതല്‍ മുപ്പത് വയസ്സിന് ഇടയിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക.
ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സ്ത്രീകളെ സജ്ജരാക്കുകയാണ് വേണ്ടെതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ഒരു പ്രോജക്റ്റ് നടപ്പിലാക്കുന്നതെന്നും ബിപാഷ പറഞ്ഞു.
കിക്ക് ബോക്‌സിങ്, ക്രവ മാഗ, മറ്റ് പ്രതിരോധ മുറകള്‍ എന്നിവയിലാണ് പരിശീലനം. അടുത്തവര്‍ഷത്തോടെയാകും പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുംബൈയിലാണ് ആദ്യത്തെ പരിശീലന കേന്ദ്രം. തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനവും ദീര്‍ഘകാല പരിശീലനവും ലഭ്യമാണ്.
Post Your Comments