
മലയാള സിനിമയില്‍ മികച്ച ഹാസ്യ രംഗങ്ങള്‍ സൃഷിച്ചു പ്രേക്ഷകനെ ചിരിപ്പിച്ച മനോഹരമായ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ജഗതി ശ്രീകുമാര്‍. ചിരിയുടെ പൊടിപൂരം തീര്‍ത്ത ഒരുപാട് ചിത്രങ്ങാള്‍ ഇരുവരും മലയാളികള്‍ക്ക് സമ്മാനിച്ചു. നായക പദവിയില്‍ മോഹന്‍ലാല്‍ തിളങ്ങുമ്പോള്‍ ഹാസ്യ രാജാവായി മലയാളികളുടെ മനസ്സില്‍ ജഗതി ഇടം പിടിച്ചു. മോഹന്‍ലാലിന്റെ വിജയ രഹസ്യത്തെ ക്കുറിച്ച് ആദ്യകാല അഭിമുഖത്തില്‍ ജഗതി വെളിപ്പെടുത്തുന്നു
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. എല്ലാം തികഞ്ഞ വ്യക്തികള്‍ ആരും ഇല്ല. എന്റെ കാഴ്ചപ്പാടില്‍ ഒരു വണ്ടര്ഫുള് ആക്ടര്‍ ആണ് മോഹന്‍ലാല്‍. അമ്മയെ സ്നേഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അത് മറ്റാരെയും കാട്ടാന്‍ വേണ്ടിയല്ല. വിനയം, ഗുരുത്വം ഇത് രണ്ടും അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. അഭിനയകഴിവ് മറ്റുള്ളവര്‍ക്കും ഉണ്ടാകും പക്ഷേ ഈ ഗുണങ്ങള്‍ കൂടിയാണ് ഓരോ ഘട്ടത്തിലും അദ്ദേഹം ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നതെന്നും ജഗതി ശ്രീകുമാര്‍ പറയുന്നു.
Post Your Comments