
ദേശീയ പുരസ്കാരപ്രഖ്യാപനത്തില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുകയാണ്. ഇപ്പോള്‍ പുതിയ വിമര്‍ശനം മികച്ച നടന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പുരസ്കാരമായി ലഭിക്കുക പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ താരത്തിനു.
ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് അക്ഷയ് കുമാറിനാണ്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയത് മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിനും. അക്ഷയ് കുമാറിന് അവാര്‍ഡായി ലഭിക്കുക രജത കമലവും അമ്പതിനായിരം രൂപയുമാണ്. എന്നാല്‍ മോഹന്‍ലാലിന് ലഭിക്കുക രജത കമലവും രണ്ടു ലക്ഷം രൂപയുമാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിനു രജത കമലവും രണ്ടു ലക്ഷം രൂപയുമാണ് അവാര്‍ഡായി നല്‍കേണ്ടതെന്നാണ് ദേശീയ ചലച്ചിത്ര അവാര്‍ഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്ളതെന്നാണ് ജൂറി അംഗങ്ങള്‍ പറയുന്നത്.
Post Your Comments