നിത്യഹരിതനായകൻ പ്രേം നസീറിന്റെ ഓർമകൾ നിറഞ്ഞ് ഒരു വേദി.പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം മുതല്‍ മേനക വരെ സന്നിഹിതമായ ഒരു വേദി തലസ്ഥാനത്ത് പുതുമയായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഈ അപൂര്‍വ്വ സംഗമം. നസീറിന്റെ തൊണ്ണൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നസീറിനൊപ്പം ചലച്ചിത്ര മേഖലയുടെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച നാല്‍പ്പതോളം പേരെ ആദരിച്ചു.
നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ നായികയായി റെക്കോര്‍ഡ് സ്വന്തമാക്കിയ ഷീലയും ശാരദയും അഭിനയ ഓര്‍മ്മകള്‍ പങ്കുവച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. ജയചന്ദ്രന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും പാർവതി നമ്പ്യാരും സംഘവും അവതരിപ്പിച്ച നൃത്തവും ചടങ്ങിനു മാറ്റുകൂട്ടി.
Post Your Comments