
ബോളിവുഡിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വികാസ് ബാലിനെതിരെ ഗുരുതരമായ ആരോപണവുമായി ജോലിക്കാരി. വികാസ് നടത്തുന്ന ഫാന്റം ഫിലിംസിലെ ജോലിക്കാരിയാണ് ലൈംഗിക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
കമ്പനിയിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു. ഈ അവസരത്തില്‍ സംവിധായകന് തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും തന്റെ കമ്പനിനിയില്‍ അല്ല പരാതിക്കാരി ജോലിചെയ്യുന്നതെന്നും വികാസ് പറയുന്നു.
ക്വീന്‍, ചില്ലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വികാസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനെ, മധു മന്റേന എന്നിവരും വികാസിനെ കൂടാതെ ഫാന്റം ഫിലിംസിന്റെ സഹ ഉടമകളാണ്.
Post Your Comments