CinemaGeneralIndian CinemaNEWS

താൻ ശരിക്കും ദുഃഖപുത്രിയായി മാറിയതിനു കാരണം പ്രേംനസീര്‍; ശാരദ

 

സിനിമയില്‍ ദുഃഖ പുത്രിയെന്നറിയപ്പെടുന്ന താന്‍ ശരിക്കും ജീവിതത്തില്‍ ദുഃഖപുത്രിയായി മാറിയതിനു കാരണം പ്രേംനസീറാണെന്ന് നടി ശാരദ. അദ്ദേഹം രോഗ ബാധിതനായി കിടന്ന സമയത്ത് കാണാന്‍ ചെന്ന തന്നെ തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയിൽ തന്നെ തിരിച്ചറിയാൻ അദ്ദേഹത്തിനു സാധിക്കാതെ വന്നപ്പോഴാണു താൻ ശരിക്കും ദുഃഖപുത്രിയായി മാറിയതെന്നു ശാരദ പറയുന്നു. പ്രേംനസീർ ഫൗണ്ടേഷനും തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും ചേർന്നു സംഘടിപ്പിച്ച പ്രേംനസീർ നവതി ആഘോഷ വേദിയിലാണ് അവർ ഇക്കാര്യം അനുസ്മരിച്ചത്. നസീർ രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ തനിക്കു തെലുങ്ക് സിനിമയിൽ വലിയ തിരക്കായിരുന്നു. എങ്കിലും താൻ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ എത്തി. പക്ഷേ അദ്ദേഹം തിരിച്ചറിഞ്ഞില്ല. പുറത്തിറങ്ങി താൻ പൊട്ടിക്കരഞ്ഞു പോയെന്നും ശരിക്കും ദുഃഖപുത്രിയായത് അന്നാണെന്നും ആവര്‍ പറഞ്ഞു.

തനിക്കു മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചപ്പോൾ നാട്ടിൽ ഷൂട്ടിങ്ങിലായിരുന്ന പ്രേംനസീർ കേക്ക് വാങ്ങി സെറ്റിലുള്ള എല്ലാവർക്കും വിതരണം ചെയ്തു. തനിക്ക് അവാർഡ് ലഭിച്ച പോലെയാണ് അദ്ദേഹം ആഘോഷിച്ചത്. ശാരദയ്ക്ക് അവാർഡ് കിട്ടിയിട്ടും തനിക്കു കിട്ടിയില്ലല്ലോയെന്ന അസൂയ അദ്ദേഹത്തിന് ഇല്ലായിരുന്നു. ഇങ്ങനെയൊരു മനുഷ്യനെ ഇന്നു കാണാൻ കഴിയുമോ എന്നും ശാരദ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button