
ദേശീയ പുരസ്കാര നിര്‍ണയത്തെ പരിഹസിച്ച ഡോക്ടര്‍ ബിജുവിന് സോഷ്യല്‍ മീഡിയയില്‍ തെറി വിളി. ദേശീയ പുരസ്കാര നിര്‍ണയത്തെ കാര്യമായി ട്രോളിയ ഡോക്ടര്‍ ബിജു ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ എന്ന കുറിപ്പോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അക്ഷയ് കുമാറിന്റെയും സൗഹൃദത്തെ പരിഹസിക്കുന്ന ഈ വാചകമാണ് ആരാധകരെ പ്രകോപിതരാക്കിയത്. തെറി വിളിച്ച ആരാധകരെ നിയമത്തിന്റെ വഴിയേ നേരിടാനാണ് ഡോക്ടര്‍ ബിജുവിന്റെ തീരുമാനം.
അപ്പോഴേ എല്ലാ ഫാൻസ് സേട്ടൻമാരോടും..എന്റെ പേജിൽ തെറിയും അപമര്യാദയുള്ള ഭാഷയും ഉപയോഗിക്കുന്ന എല്ലാരുടെയും സ്ക്രീൻ ഷോട്ട് എടുത്ത് സൈബർ സെൽ പരാതി നൽകുവാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments