കരീന- സെയ്ഫ് ദമ്പതികള്‍ക്ക് മകന്‍ പിറന്നതോടെ ബോളിവുഡില്‍ വലിയ വിവാദവും തലപൊക്കിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണമെന്നും ഇനി ഇത് ക്ഷമിക്കാനാകില്ലെന്നും രോഷത്തോടെ ബോളിവുഡ് സുന്ദരി കരീന കപൂര്‍ പ്രതികരിച്ചു. തന്നെയും മകനെയും ഭര്‍ത്താവിനെയും കുറിച്ച് വരുന്ന വാര്‍ത്തകള്‍ വലിയ രീതിയില്‍ അസ്വസ്ഥയുണ്ടാക്കുന്നുവെന്നും കരീന പറഞ്ഞു. ഞങ്ങളുടെ മകന്‍ തൈമൂറിനെ എങ്ങനെ സ്നേഹിക്കണമെന്നോ, മാതൃത്വ ജീവിതം എങ്ങനെയാണ് അനുഭവിക്കുന്നതെന്നോ മേല്‍ക്കൂരയില്‍ കയറിനിന്ന് വിളിച്ചു പറയേണ്ട ആവശ്യമില്ലെന്നും കരീന തുറന്നടിച്ചു. ഞങ്ങളുടെ കുടുംബകാര്യത്തില്‍ ഇടപെടുന്നതടക്കമുള്ള കാര്യങ്ങള്‍ പപ്പാരാസികള്‍ അവസാനിപ്പിക്കണമെന്നും കരീന വ്യക്തമാക്കി.
Post Your Comments