GeneralNEWS

ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് പുലിമുരുകന്‍, ദേശീയ അവാര്‍ഡ്‌ നേട്ടത്തെക്കുറിച്ച് മോഹന്‍ലാലിന്‍റെ പ്രതികരണം

ദേശീയ ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിന് പുറത്ത് അഭിനയിച്ച സിനിമയില്‍ പുരസ്‌കാരം ലഭിക്കുന്നത് വലിയ അംഗീകാരമാണെന്നും ആദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് പുലിമുരുകനെന്നും ഇത്തരമൊരു സിനിമ അവാര്‍ഡ്‌ നിര്‍ണയത്തിനായി തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പീറ്റര്‍ ഹെയ്‌ന് പുരസ്‌കാരം ലഭിച്ചതില്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button