GeneralNEWS

വിവാഹശേഷം നടി ഗൗതമി ആദ്യമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമിയും വിവാഹിതരായത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. സെക്കന്ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ ആദ്യ സിനിമയില്‍ തന്നെ ഗൗതമിയെ നായികയാക്കിയിരുന്നു. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സെക്കന്ഡ് ഷോ ശ്രീനാഥ് രാജേന്ദ്രന്‍ എന്ന നവാഗത സംവിധാകനെയും പ്രേക്ഷകര്‍ക്കിടെയില്‍ തരംഗമാക്കിയ ചിത്രമായിരുന്നു. യുവ സിനിമാ പ്രേമികളെ ലക്‌ഷ്യം വെച്ചു ഇറങ്ങിക്ക കൂതറയെന്ന തന്റെ രണ്ടാമാത്തെ സിനിമാ സരംഭവും ശ്രീനാഥ് രാജേന്ദ്രന്‍ മോശമാക്കിയില്ല. പക്ഷെ ചിത്രം ബോക്സ് ഓഫീസില്‍ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഗൗതമി പ്രേക്ഷകര്‍ക്കിടെയില്‍ ഹിറ്റാകുന്നത് ലാല്‍ജോസിന്‍റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഗൗതമി അഭിനയിച്ചിരുന്നു.


വിവാഹ ശേഷം ഇതാദ്യമായി ഗൗതമി പ്രതികരിക്കുന്നു


“സെക്കന്റ് ഷോ മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നും തുറന്ന് സംസാരിയ്ക്കും. ഒരിക്കല്‍ പോലും പ്രണയമോ വിവാഹമോ ഞങ്ങളുടെ വിഷയമായിരുന്നില്ല. അതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നതേയില്ല..
ഞങ്ങളുടെ പ്രണയത്തിലോ വിവാഹത്തിലോ സിനിമാറ്റിക് ആയി ഒന്നുമില്ലായിരുന്നു. പരസ്പരം പ്രപ്പോസ് ചെയ്യുക പോലും ഉണ്ടായിട്ടില്ല. പരസ്പരം മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഞങ്ങള്‍

ഒരിക്കല്‍ സംസാരിക്കുന്നതിനിടയിലാണ് ഈ സൗഹൃദം ജീവിതകാലം മുഴുവന്‍ കൊണ്ടു പോയാലോ എന്ന ആലോചന വന്നത്. ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ ജീവിത പങ്കാളിയായി കിട്ടുന്നതിലും വലിയ ഭാഗ്യം എന്താണ്”– ഗൗതമി

shortlink

Related Articles

Post Your Comments


Back to top button