തന്റെ മകള്‍ നൈസയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നതിന് ക്ഷണമുണ്ടായിരുന്നതായി ബോളിവുഡ് സുന്ദരി കാജോള്‍. മകളെ സിനിമയിലേക്ക് വിടണമോ വേണ്ടയോ എന്ന തീരുമാനം എടുക്കുന്നതിനായി തനിക്ക് ഒരുപാട് ആലോചിക്കേണ്ടി വന്നതായി കാജോള്‍ പറയുന്നു. അവര്‍ക്ക് 13 വയസ്സേ ആയിട്ടുള്ളൂ പഠിത്തം കളഞ്ഞൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും കാജോള്‍ വ്യക്തമാക്കി. താന്‍ എടുക്കുന്ന തീരുമാനം അവള്‍ക്കും ഒക്കെ ആകണം അന്ന് മാത്രമേ അവള് സിനിമയില്‍ വരികയുള്ളൂ, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കാജോള്‍ പങ്കുവെച്ചു. ഭാവിയില്‍ അവള് ബോളിവുഡില്‍ തന്നെയുണ്ടാകും അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാനാണ് ആഗ്രഹമെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments