ഗ്രേറ്റ് ഫാദറിനു ശേഷം ആഗസ്റ്റ് സിനിമാസ് വീണ്ടും മമ്മൂട്ടി ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത ആഗസ്റ്റ് സിനിമാസിന്‍റെ ഉടമകളില്‍ ഒരാളായ ഷാജി നടേശന്‍ നിഷേധിച്ചു. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രമാണ് ആഗസ്റ്റ് സിനിമാസിന്‍റെ അടുത്ത പ്രോജക്റ്റ് എന്നായിരുന്നു റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ചിത്രം അമല്‍ നീരദ് സംവിധാനം ചെയ്യുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വരുന്ന മേയ് മാസത്തിനു ശേഷമേ അടുത്ത സിനിമകളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ഷാജി നടേശന്‍ വ്യക്തമാക്കി.
Post Your Comments