
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ദേവയാനി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈ സ്വദേശിയായ ദേവയാനി മലയാള സിനിമയില്‍ നിരവധി മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരം ഇനി മുതല്‍ സിനിമാ രംഗത്തും സജീവമാകാനുള്ള ഒരുക്കത്തിലാണ്. മുകേഷ് നായകനായ ‘സര്‍ക്കാര്‍ കോളനി’ എന്ന ചിത്രമായിരുന്നു ദേവയാനിയുടെ അവസാന മലയാള ചിത്രം. പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ‘മൈ സ്കൂള്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി തിരിച്ചെത്തുന്നത്. ചിത്രത്തില്‍ അദ്ധ്യാപികയുടെ വേഷത്തിലാണ് ദേവയാനി അഭിനയിക്കുന്നത്.
Post Your Comments