ശബ്ദമിശ്രണത്തിനുള്ള ഓസ്ക്കര്‍ നേടിയ മലയാളികളുടെ അഭിമാനം റസൂല്‍ പൂക്കുട്ടി തന്റെ ഭൂതകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മാതൃഭൂമിയുടെ സ്റ്റാര്‍&സ്റ്റൈല്‍ എന്ന മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു പഴയകാല ജീവിത നിമിഷങ്ങളെക്കുറിച്ച് പൂക്കുട്ടി പങ്കുവെച്ചത്.
വല്ലപ്പോഴും കാണാന്‍ കിട്ടുന്ന സിനിമ കഴിഞ്ഞാല്‍ പിന്നെ ഹരം ഉത്സവപ്പറമ്പിലെ ബാലെയും നാടകവും വില്ലടിച്ചാന്പാട്ടുമായിരുന്നുവെന്ന് റസൂല്‍ പൂക്കൂട്ടി പറയുന്നു. വീട്ടില്‍ നിന്ന് അഞ്ച് രൂപ കടം വാങ്ങി ചുക്കുകാപ്പി ഉണ്ടാക്കി ഉത്സവപ്പറമ്പില്‍ വിറ്റിട്ടുണ്ട്. കാപ്പിപ്പൊടിയും കരുപ്പെട്ടിയും കാശ് കൊടുത്തു വാങ്ങും. നേരം പുലരുംവരെ കാപ്പി വിറ്റ് നടക്കും. വര്‍ഷങ്ങള്‍ക്കുശേഷം, ഓസ്ക്കറെല്ലാം നേടിയശേഷം ഇയ്യിടെ ഇതേ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി പങ്കുവെയ്ക്കുന്നു.
Post Your Comments