മലയാളത്തില്‍ ധാരാളം അന്യഭാഷാ നായികാ നായകന്മാര് വെന്നിക്കൊടി പാരിക്ക്കാന് എത്താറുണ്ട്. അത്തരത്തില്‍ എത്തുന്ന യുവ തെലുങ്ക് താരമാണ് അല്ലു സിരീഷ്. മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പട്ടാള ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷത്തിലാണ് ഈ താരം. താന്‍ പരിചയപ്പെട്ടതിൽ ഏറ്റവും വിനയവും താഴ്മയുമുള്ള ആളാണ് മോഹൻലാൽ എന്നും പുതുമുഖമായ തന്നെ ഒരംഗത്തെപ്പോലെ നോക്കുകയും ഒരുമിച്ചു സീനുകള്‍ റിഹെഴ്സല് നോക്കുകയും ചെയ്തു. അതിനു അദ്ദേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നതായും അല്ലു പറയുന്നു.
മലയാളി പ്രേക്ഷകര്‍ ഇതര ഭാഷാ ചിത്രങ്ങള്‍ കാണുന്നവരും അന്യ ഭാഷാ നായികാ നായകന്മാരെ സ്വീകരിക്കുന്നവരുമാണ്. എന്നാല്‍ തെലുങ്ക് പ്രേക്ഷകര്‍ അത്തരം ശീലമുള്ളവരല്ലയെന്നു അല്ലു സിരീഷ് പറയുന്നു. മോഹന്‍ലാലിനെപ്പോലെയുള്ള ഒരു ഇതിഹാസ താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. തിരക്കഥ രംഗങ്ങള്‍ ആയി മാറ്റുന്ന അദ്ദേഹത്തിന്റെ മാജിക് കണ്ടു താന്‍ അത്ഭുതപ്പെട്ടുവെന്നും അല്ലു സിരീഷ്അഭിപ്രായപ്പെട്ടു.
മലയാള സിനിമാകള് കാണാറുണ്ട് . അതില്‍ ഏറെ ഇഷ്ടം നിവിന്പോളിയെയാണെന്നും അല്ലു സരീഷ് തുറന്നു പറയുന്നു.
Post Your Comments