
നാഗാര്‍ജുന-അമല താരദമ്പതികളുടെ മകനായ അഖില്‍ അകിനേനിയുടെ കാമുകി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുതായി റിപ്പോര്‍ട്ട്. വ്യവസായിയായ ജിവികെ റെഡ്ഡിയുടെ മകള്‍ ശ്രിയ ഭൂപാലുമായി അഖില്‍ പ്രണയത്തിലായിരുന്നു, തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് ഇവരുടെ വിവാഹവും നിശ്ചയിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഇരുവരുടെയും വിവാഹം മുടങ്ങിയതായി പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു അത് ശരി വയ്ക്കുന്നതാണ് പുതിയ വാര്‍ത്ത. ഒരു പ്രവാസി ബിസിനസുകാരനുമായി ശ്രിയയുടെ വിവാഹം ഉറപ്പിച്ചതായി ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments