ലുധിയാനയിലെ സാലെം താബ്രി പൊലീസ് സ്റ്റേഷനിലെ പൊലീസ് ടീമിന് രാഖി സാവന്തിനെ പിടികൂടാന്‍ കഴിഞ്ഞില്ല. താരത്തെ കീഴടക്കാന്‍ കഴിയാതെ പൊലീസ് സേന പഞ്ചാബിലേക്ക് മടങ്ങി.
ലുധിയാനയിലെ പ്രാദേശിക കോടതിയാണ് രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാന്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ അടക്കം രണ്ട് പേരുടെ ടീമാണ് മുംബൈയിലെത്തിയത്. രാമായണം രചിച്ച വാല്മീകിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു രാഖിക്ക് എതിരെയുള്ള ആരോപണം. നരീന്ദര്‍ ആദ്യ എന്ന അഭിഭാഷകന് നല്കിയ ഹര്‍ജിയിലായിരുന്നു താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
Post Your Comments