
കേരളീയരുടെ അഭിമാനമായ ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ കേരളത്തില്‍ നിന്നുള്ള 75 ഫുട്ബോള്‍ താരങ്ങള്‍ അണിനിരക്കും. കേരളത്തിലെ വിവിധ ഫുട്ബോള്‍ ക്ലബുകളില്‍ നിന്ന് 8500 പേരാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 700 പേരെ ഉള്‍പ്പെടുത്തി. ക്യാമ്പ് നടത്തി, അതില്‍ 75 കളിക്കാരെ ചിത്രത്തിലേക്ക് പരിഗണിക്കുകയായിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ചൈന്നെ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments