
മലയാളത്തില്‍ ഹിറ്റ് രചിച്ച പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഒപ്പത്തിന്റെ ഹിന്ദി റീമേക്കിനു പിന്നാലെ മറ്റൊരു ചിത്രത്തെക്കുറിച്ചും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി കഴിഞ്ഞു. കരിയറിലെ മോശം കാലത്തിലൂടെ കടന്നു പോകുന്ന ബച്ചന്‍ പുത്രന്‍ അഭിഷേകിനെ നായകനാക്കി സിനിമയൊരുക്കാനുള്ള പദ്ധതിയിലാണ് പ്രിയദര്‍ശന്‍. നേരെത്തെ തന്നെ അഭിഷേക് പ്രിയന്‍ ചിത്രത്തെക്കുറിച്ച് സംസാരമുണ്ടായിരുന്നു കാത്തിരിപ്പിനൊടുവില്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രം യാഥാര്‍ത്ഥ്യമാവുകയാണ്.
ബോളിവുഡിനോടൊപ്പം പ്രമുഖ താരങ്ങളെവെച്ച് മലയാളത്തിലും സിനിമകള്‍ ചെയ്യുമെന്ന് പ്രിയന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമാണ് പ്രിയന്‍. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷമാകും പ്രിയദര്‍ശന്‍ സിനിമയില്‍ സജീവമാവുക.
Post Your Comments