
കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആവേശത്തിലാക്കുന്ന ബാറ്റ്മാന് സീരീസിലെ പുതിയ ചിത്രത്തില്‍ നായകന് ബോളിവുഡിലെ കിംഗ് ഖാന്. ബെന്‍ അഫ്ളകിന് പകരം ചിത്രത്തില്‍ ഷാരൂഖ് ഖാന് നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രത്തില്‍ നിന്ന് ബെന്‍ പിന്മാറിയെന്നും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള കരാറില്‍ ഷാരൂഖ് ഒപ്പ് വച്ചുവെന്നും വാര്‍ത്തകളുണ്ട്.
കഴിഞ്ഞയിടയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ബാറ്റ്മാനെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഷാരൂഖ് പറഞ്ഞിരുന്നു.
Post Your Comments