
ഇന്ത്യയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഏറെ ശ്രദ്ധേയമായ ഒരധ്യായമാണ് ബാബരി മസ്ജിദ് പ്രശ്നം. ബാബരി മസ്ജിദിന്റെയും അയോധ്യ തര്‍ക്കത്തിന്റെയും കഥ പറയുന്ന ബാബറി മസ്ജിദ് എന്ന ഭോജ്പുരി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ നിരോധനം.
ഭോജ്പുരി സൂപ്പര്‍താരം ഖെസാരി ലാല്‍ യാദവ് നായകനാകുന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. അയോധ്യയിലെ വര്‍ഗീയതയുടെ രാഷ്ട്രീയം പറയുന്ന ചിത്രം സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്.
ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്ത് എവിടെയും ഹിന്ദു – മുസ്ലിം വര്‍ഗീയതയെ ഇളക്കിവിടാന്‍ പ്രേരകമായ സംഭാഷണങ്ങളും വര്‍ഗീയതയിലൂന്നി ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ കുത്തിനിറച്ചിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി.
Post Your Comments