BollywoodCinemaGeneralIndian CinemaNEWS

മരണത്തിന് കാരണം കാമുകന്‍? നടി അവസാനം അഭിനയിച്ച ഹ്രസ്വചിത്രം വിവാദമാകുന്നു

ആത്മഹത്യ ചെയ്ത ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജി അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം വിവാദമാകുന്നു. 2016 ഏപ്രില്‍ 1 ന് മുംബൈയിലെ വസതിയിലാണ് പ്രത്യുഷ തൂങ്ങി മരിച്ചത്. സുഹൃത്ത് കാമിയ പഞ്ചാബിയാണ് ചിത്രം പുറത്തുവിട്ടത്. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രത്യുഷ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും പ്രത്യുഷയുടെ ജീവിതവും ഈ ചിത്രവും തമ്മില്‍ സാമ്യമുണ്ടെന്നും സുഹൃത്ത് കാമിയ പഞ്ചാബി അവകാശപ്പെടുന്നു.

എന്നാല്‍ ചിത്രം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നടിയുടെ കാമുകനായ രാഹുല്‍ രാജ് കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിച്ച കോടതി ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റേ നല്‍കിയിരുന്നുവെങ്കിലും നടിയുടെ ചരമവാര്‍ഷികത്തിന് യുട്യൂബിലൂടെ ചിത്രം റീലീസ് ചെയ്തിരിക്കുകയാണ് സുഹൃത്ത് കാമിയ. ഹം കുച്ച് കഹ് നാ സകേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രണയബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് അവതരിപ്പിച്ചിരിക്കുന്നത്.

കാമിയ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്നും  മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പ്രത്യുഷ തനിക്കൊപ്പം തന്നെ ആയിരുന്നുവെന്നും അവര്‍ തനിക്കൊപ്പം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയെ ആത്മഹത്യക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button