നോട്ടുനിരോധനത്തെക്കുറിച്ചുള്ള ആദ്യ ഇന്ത്യന്‍ സിനിമ ശൂന്യത’ (Emptiness) യ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ആറു പ്രധാന രംഗങ്ങള്‍ മുറിച്ചുമാറ്റിക്കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷമുള്ള ഇന്ത്യന്‍ ജനതയുടെ അവസ്ഥ ചൂണ്ടിക്കാട്ടുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് കട്ട് ചെയ്താണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പ്രധാന കഥാപാത്രങ്ങളായ അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തില്‍ നോട്ട് നിരോധനത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റി പറയുന്ന ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ‘മരണജാഥ’, ‘വമ്പന്‍മീനുകള്‍’ തുടങ്ങിയ വാക്കുകളും വെട്ടിമാറ്റി. സംവിധായകന്‍ സുവേന്ദു ഘോഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെന്ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ കൊല്‍ക്കത്ത റീജിയണല്‍ ഓഫീസാണ് നോട്ട് നിരോധനത്തെ പറ്റി പറയുന്ന രംഗങ്ങള്‍ക്ക് കത്തി വെച്ചത്. സിബിഎഫ്‌സി അധ്യക്ഷന്റേയും എക്സാമിനേഷന്‍ കമ്മിറ്റിയുടേയും നിര്‍ദേശ പ്രകാരമാണ് രംഗങ്ങള്‍ക്ക് കത്തി വെച്ചത്.
Post Your Comments