കൊച്ചി നഗരസഭ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ ആദരിച്ചു. ചടങ്ങില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്, മികച്ച നടി രജീഷ വിജയന് എന്നിവര്‍ പങ്കെടുത്തു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുന്നതെന്ന് ആദരവ് സ്വീകരിച്ച വിനായകന് പറഞ്ഞു. കേരളത്തിലെ അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍ നാട് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്ന് നടി രജീഷ അഭിപ്രായപ്പെട്ടു. വ്യക്തിത്വം വിനായകന് വേണ്ടുവോളമുണ്ട്.താന്‍ സൗന്ദര്യ ക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തില്‍ അഭിനയിക്കില്ലായെന്നും രജീഷ പറഞ്ഞു.
കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന് ഇരുവര്‍ക്കും ഉപഹാരം നല്കി. മണികണ്ഠനു വേണ്ടി സഹോദരന് ഗണേഷും സംവിധായകന് രാജീവ് രവിക്കു വേണ്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പൂര്‍ണിമ നാരായണന് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.
Post Your Comments