BollywoodCinemaGeneralIndian CinemaNEWSVideos

തന്നെ വിവാഹം കഴിക്കുമോ എന്ന കിംഗ്‌ ഖാന്‍റെ ചോദ്യത്തിന് പ്രിയങ്ക ചോപ്രയുടെ മറുപടി (വീഡിയോ)

2000ല്‍ അതായത് 17 വര്‍ഷങ്ങള്‍ക്ക് മുന്പ് ലോക സുന്ദരി മത്സരത്തില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്ര അവസാന റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ ഒരു കിടിലം ചോദ്യവും മറുപടിയുമുണ്ട്. ചോദ്യം ചോദിച്ചത് കിംഗ്‌ ഖാന്‍. ഒരു വ്യവസായ പ്രമുഖന്‍, പ്രഗത്ഭനായ ഒരു കായിക താരം, അതായത് മുഹമ്മദ്‌ അസറുദ്ദീനെ പോലെ ഇന്ത്യയുടെ അഭിമാനത്തെ വാനോളം ഉയര്‍ത്തിയ ഒരാള്‍, തന്നെപോലെ ഒരു സിനിമാതാരം എന്നിവരില്‍ ഒരാളെ താങ്കള്‍ക്ക് വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെയായിരിക്കും താങ്കള്‍ സ്വീകരിക്കുകയെന്നതായിരുന്നു ഷരൂഖാന്റെ ചോദ്യം.

ഇങ്ങനെ ഒരു അവസരം ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കുക കായിക താരത്തെ ആയിരിക്കുമെന്നൂ പ്രിയങ്ക മറുപടി നല്‍കി. ഇന്ത്യ നിങ്ങളില്‍ അഭിമാനിക്കുന്നത് പോലെ താന്‍ അയാളെ പിന്തുണച്ച് കൂടെയുണ്ടാകുമെന്നും ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ അഭിമാനിതനാക്കാന്‍ കഴിയുന്ന ഒരാള്‍ അത്രയും ശക്തനായിരിക്കുമെന്നും അങ്ങനെ ഒരാളുടെ ഒപ്പമുള്ള ജീവിതം മഹത്തരമാണെന്നും പ്രിയങ്ക മറുപടി നല്‍കി. ഈ വീഡിയോ ഇപ്പോഴും യുടുബില്‍ ഹിറ്റാണ്.

shortlink

Related Articles

Post Your Comments


Back to top button