കേന്ദ്ര സര്‍ക്കാറിന്റെ സ്വഛ് ഭാരത് അഭിയാന് പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം അക്ഷയ്കുമാര്‍. മധ്യപ്രദേശിലെ രെഗ്വാന് ഗ്രാമത്തിലാണ് അക്ഷയ് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനൊപ്പം എത്തിയ അക്ഷയ് കക്കൂസ് ടാങ്ക് വൃത്തിയാക്കി. ട്വിന്‍ പിറ്റ് ടോയ്ലറ്റുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്കുന്നത്തിന്റെ ഭാഗമായാണ് താരം എത്തിയത്. രണ്ട് ടാങ്കുകളുള്ള ട്വിന്‍ പിറ്റ് ടോയ്ലറ്റുകളില് മനുഷ്യ വിസര്‍ജത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ട്വിന്‍ പിറ്റ് ടോയ്ലറ്റ് ഉപയോഗിക്കുന്നതും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് താന്‍ നേരിട്ട് എത്തിയതെന്നു അക്ഷയ് പറയുന്നു. ട്വിറ്ററിലൂടെ തരാം ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം സ്വഛ് ഭാരത് അഭിയാന് പദ്ധതിയുമായി ബന്ധപ്പെട്ടാണ്. ടോയ്ലറ്റ് ഏക് പ്രേം കഥ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Post Your Comments