മലയാള സിനിമയില്‍ മിമിക്രിയിലൂടെ നിരവധികലാകാരന്മാര് കടന്നു വന്നിട്ടുണ്ട്. മിമിക്രിയിലൂടെ അഭിനയരംഗത്ത് എത്തുകയും പാരഡി പാട്ടുകളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ ഇപ്പോള്‍ സംവിധായകന്റെ വേഷത്തില്‍ തിളങ്ങുകയാണ്. സമകാലിക പ്രശ്നങ്ങള്‍ മനോഹരമായി ആവിഷ്കരിച്ച ഹാസ്യവും ജീവിതവും നിറഞ്ഞുനിന്ന അമര്‍ അക്ബര്‍ അന്തോണിയും എന്ന ചിത്രവും കുറവുകള്‍ കൂടുതലുള്ള കട്ടപ്പനക്കാരന്‍ ഋത്വിക് റോഷനുമെല്ലാം മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
മമ്മൂട്ടിയും ദിലീപിനെയും
വച്ചുള്ള പുതിയ സിനിമകളുടെ തിരക്കില്‍ നില്ക്കുന്ന നാദിര്‍ഷ അഭിനയം വിട്ടു സംവിധാനത്തിലേക്കു മാറാനുള്ള കാരണം വെളിപ്പെടുത്തുന്നു. താനെഴുതുന്ന പാരഡി പാട്ടുകളും കോമഡി സ്കിറ്റുകളും ആളുകൾക്കിടയിൽ പൊട്ടിച്ചിരിയുണർത്തി. പക്ഷേ, അഭിനയിക്കുമ്പോൾ ആ ചിരി കിട്ടുന്നില്ലെന്നു മനസ്സിലായി. അതില്‍ നിന്നും തന്റെ മേഖല അഭിനയമല്ല, ക്യാമറയ്ക്കു പിന്നിലാണെന്നു തിരിച്ചറിഞ്ഞുവെന്നാണ് നാദിര്‍ഷ പറയുന്നത്. മനോരമയുടെ വാചകമേളയിലാണ് നാദിര്‍ഷ ഇത് പറഞ്ഞിരിക്കുന്നത്.
Post Your Comments