BollywoodCinemaGeneralIndian CinemaNEWS

ഷാരൂഖിനും എക്സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും സമന്‍സ്

ബോളിവുഡ് കിംഗ്‌ ഖാന് റായീസിന്റെ പ്രചാരണയാത്രയ്ക്കിടയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമന്‍സ്. ഷാരൂഖാനും സിനിമയുടെ നിര്‍മാണപങ്കാളിയായ എക്സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണത്തിനിടെ വഡോദര റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഫഹ്രീദ് ഖാന്‍ പത്താന്‍ എന്നയാള്‍ മരിച്ച കേസിലാണ് പൊലീസ് നടപടി. ജനുവരി 23 നായിരുന്നു സംഭവം നടന്നത്. ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് മുംബൈയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഭാസിംഗ് നല്‍കിയ പരാതി പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ 45 ദിവസത്തിനകം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്നാണ് താരത്തിനും പ്രൊഡക്ഷന്‍ കമ്പനിക്കും റെയില്‍വേ പൊലീസ് നോട്ടീസ് നല്‍കിയത്.

റെയില്‍വെയില്‍ നിന്നും അനുവാദം വാങ്ങിയാണോ ചിത്രത്തിന്റെ പ്രചാരണത്തിനായി ട്രെയിന്‍ ഉപയോഗിച്ചതെന്നും നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഏഴുദിവസത്തിനുള്ളില്‍ കൃത്യമായ വിവരം ഫയല്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments


Back to top button