
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനൊപ്പം മലയാളത്തിന്റെ താര പുത്രന് ദുല്‍ഖര്‍ സല്മാന്. പക്ഷേ, പുതിയ ചിത്രത്തിനായല്ല ഇരുവരും ഒരുമിക്കുന്നത്. ദുല്‍ഖറിന്റെ കൂടെ ആലിയ അഭിനയിക്കുന്നത് മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ പരസ്യത്തിലാണ്.
ജിയോണി മൊബൈലിന്റെ റീജ്യണല്‍ ബ്രാന്റ് അംബാസിഡര്‍ ആയി ദുല്‍ഖര്‍ ഈ അടുത്ത് കരാറായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആലിയ ഭട്ടിന്റെ കൂടെ ജിയോണിയുടെ സെല്ഫിസ്റാന് പ്രചരണത്തില്‍ അംഗമായതായി ദുല്‍ഖര്‍ ആരാധകരെ അറിയിച്ചിരുന്നു.
Post Your Comments