മലയാളത്തില്‍ ധാരാളം മൊഴിമാറ്റ ചിത്രങ്ങള്‍ വരുന്നുണ്ട്. അവയില്‍ ഒരു പ്രധാന ഘടകമാണ് ഡബ്ബിംഗ്. മറ്റു ഭാഷകളില്‍ ഉള്ള ഡയലോഗുകള്‍ മൊഴിമാറ്റി ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ഇപ്പോഴും കേട്ട് പരിചിതമായ ശബ്ദങ്ങള്‍ ഉപയോഗിക്കാറില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ യുവ താരങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്ന ആര്‍ട്ടിസ്റ്റ് ആണ് അരുണ്‍.
മലയാള ചിത്രങ്ങളില്‍ ഡബ്ബിംഗ് നടത്തുന്നുണ്ടെങ്കിലും അരുണ്‍ ശ്രദ്ധേയനായത് ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ നായകന് പ്രഭാസിന്റെ ശബ്ദത്തിലൂടെയാണ്. ഇപ്പോള്‍ ബാഹുബലി2 വില്‍ അമരേന്ദ്രബാഹുബലിക്കും മകന് ശിവയ്ക്കും ശബ്ദം നല്കി. രണ്ട് കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തടോണിലുള്ള സംഭാഷണങ്ങളായിരുന്നു. ഒരെണ്ണം ഘനഗാംഭീര്യമുള്ള സ്വരമാണെങ്കില്‍ മറ്റേത് തികച്ചും റൊമാന്റിക്കാണ്. അതൊരു നല്ല എക്സ്പീരിയന്‍സായിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്നൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നുവെന്നും അരുണ്‍ മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അറിയാമല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അറിയാം , പക്ഷേ വെളിപ്പെടുത്തിയാല്‍ കേസു വന്നാല്‍ കുടുംബം വിറ്റാലും നഷ്ടം കൊടുത്ത് തീരില്ലയെന്നു അരുണ്‍ പറഞ്ഞത്. അതിലുപരി ചെയ്യുന്ന ജോലിയോട് നമ്മളും കൂറുകാണിക്കണ്ടെ. സിനിമ കാണാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ. കാത്തിരിക്കുന്നതല്ലേ നല്ലതെന്നും അരുണ്‍ ചോദിക്കുന്നു.
Post Your Comments