
ബാലതാരമായുംയും നായികയായും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജോമോള്‍ വിവാഹ ജീവിതത്തിന്‍റെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ്. സിനിമാ സൗഹൃദങ്ങളില്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ പോലും പ്രിയ കൂട്ടുകാര്‍ തന്നോട് അടുപ്പം കാണിച്ചില്ലയെന്ന് നടി ജോമോള്‍. ഇത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഇവരൊക്കെ തിരിച്ച് വന്നു. ആപത്ത് ഘട്ടത്തില്‍ അകന്നു നില്‍ക്കുകയും അല്ലാത്തപ്പോള്‍ സൗഹൃദവുമായി എത്തുകയും ചെയ്യുന്ന ഇവരുടെ വിചാരം ഇട്ട്താരം കാര്യങ്ങള്‍ നമുക്ക് മനസിലാകില്ലയെന്നാണെന്നാണ്. ഇതില്‍ ചില സമയങ്ങളില്‍ വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്ത് പറയാനാണെന്നും ജോമോള്‍ പറയുന്നു.
നമ്മുടെ നല്ല സമയത്ത് സഹായം വാങ്ങിയവര്‍ പോലും നമുക്ക് ആവശ്യം വന്നപ്പോള്‍ തിരക്ക് ഭാവിച്ചു. അപ്പോള്‍ അതിലേറെ തിരക്ക് തനിക്കുണ്ടെന്ന് താനും ഭാവിച്ചു തുടങ്ങി. പുറമേ സ്‌നേഹവും പരിചയവും നടിക്കുന്നതല്ല യഥാര്‍ത്ഥ സൗഹൃദമെന്നും ജോമോള്‍ പറയുന്നു. വി കെ പ്രകാശിന്റെ കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് ജോമോള്‍.
Post Your Comments