സിനിമയിലെ കഥാപാത്രങ്ങളെ യാഥാര്‍ത്യത്തോടെ ചിത്രീകരിക്കണം എന്ന നിലപാട് എടുത്തതോടെ മേക്കപ്പ് സിനിമയില്‍ ആവശ്യമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന് വ്യക്തമാക്കിയിരിക്കുകയാണ്. വിദ്യാ ബാലന് നായികായി എത്തുന്ന ‘ബീഗം ജാന്‍’ എന്ന ചിത്രത്തില്‍ നിന്നാണ് സംവിധായകന് ചമയം ഒഴിവാക്കിയത്. നാഷണല്‍ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് മുഖര്‍ജിയാണ് ഇത്തരമൊരു നിലപാട് സിനിമയില്‍ സ്വീകരിച്ചത്. ശ്രീജിത്ത് മുഖര്‍ജിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ബീഗം ജാന്‍’. വിദ്യാബാലന് വേശ്യാലയം നടത്തിപ്പുകാരിയായി വേഷമിടുന്ന ചിത്രം ബംഗാളിലെ രാജ്കഹിനി എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ്. ഇതിനിടെയില്‍ ചില നടിമാര്‍ മേക്കപ്പ് ഉപയോഗിച്ച് രംഗ ചിത്രീകരണത്തിനു എത്തിയിരുന്നു ഇത് സംവിധായകന് കണ്ടുപിടിച്ചു മേക്കപ്പ് ഒഴിവാക്കുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അടക്കമുള്ളവരെ മേക്കപ്പില്‍ നിന്ന് ഒഴിവാക്കി അതിനിടെയില്‍ ഒരു നടി നെയില്‍ പോളിഷ് ഉപയോഗിച്ച് അഭിനയിക്കാനെത്തിയിരുന്നു. ഇത് സംവിധായകന് കണ്ടുപിടിച്ചു.നടിയുടെ നെയില്‍ പോളിഷ് മായ്ച്ചു കളഞ്ഞ ശേഷമാണ് സംവിധയാകാന് ഷോട്ട് എടുക്കാന്‍ തയ്യാറായത്.
Post Your Comments