
സമൂഹത്തില്‍ ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുകയാണ്. തന്നോട് അപമര്യദയായി പെരുമാറിയ വ്യക്തിയുടെ കരണകുറ്റിക്ക് നോക്കി പൊട്ടിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി രജീഷ വിജയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ രജീഷ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
തന്റെ അനുവാദം കൂടാതെ ഒരാള്‍ക്കും മറ്റൊരാളുടെ ശരീരത്തില്‍ കൈവയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ നമ്മളെ തുറിച്ചു നോക്കിയാലും അനാവശ്യമായി പിന്തുടര്‍ന്നാലും നമ്മള്‍ പ്രതികരിക്കണമെന്നും
നടി പറയുന്നു. അത്തരം ഒരു സംഭവമായിട്ടാണ് രജീഷ തന്നോട് അപമര്യാദ കാട്ടിയ ആളിനെ തല്ലിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്.
Post Your Comments