CinemaGeneralNEWS

ഗ്രേറ്റ്‌ ആകുന്ന ഗ്രേറ്റ്‌ ഫാദര്‍ ആരാധകര്‍

മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹെല്‍പ്പ് ഡസ്‌കുകള്‍ സജീവമാകുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏക ജാലകമായി പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. പൊതു ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്ന രീതിയിലാണ് ഹെല്‍പ് സെന്ററുകള്‍ തുറക്കുന്നത്. നിര്‍ധനരായ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹൃദയശസ്ത്രക്രിയ പദ്ധതിയായ ‘ഹാര്‍ട് ടു ഹാര്‍ട്’, തിമിര നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ‘കാഴ്ച 2020 ‘ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും ഇവിടെ സ്വീകരിക്കും. ഗ്രേറ്റ് ഫാദര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന മെയിന്‍ സെന്ററുകളോട് അനുബന്ധിച്ചാണ് ഹെല്‍പ് സെന്‍ററിന്റെ പ്രവര്‍ത്തനം.

shortlink

Post Your Comments


Back to top button