
മിമിക്രികലയിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായ കോട്ടയം നസീര്‍ പിന്നണി ഗായകനാകുന്നു. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലാണ് നസീര്‍ ഗായകനാകുന്നത്. ടിറ്റോ കുര്യന്‍ രചിച്ച് അരുണ്‍ രാജ് ഈണം നല്‍കിയ ഗാനമാണ് ചിത്രത്തില്‍ നസീര്‍ ആലപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന നസീര്‍ ഇത്രയും നാള്‍ ഗായകനാകാന്‍ അവസരം ലഭിച്ചിരുന്നില്ല എന്നും പറയുന്നു .
മീഡിയ സിറ്റി ഫിലിംസിന്‍റെ ബാനറില്‍ നജീബ് നിര്‍മിക്കുന്ന ചിത്രത്തിനു കഥയൊരുക്കിയിരിക്കുന്നത് സാജു കൊടിയനാണ്.
Post Your Comments