മലയാളത്തിലെ പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ്ജ് തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത അഞ്ചു സ്ത്രീകളെക്കുറിച്ച് വെളിപ്പെടുത്തുന്നു. അതില്‍ സമൂഹത്തിലും സിനിമാ ലോകത്തും ഏറ്റവും അധികം തെറ്റിദ്ധാരണയുണ്ടായ ശ്രീവിദ്യയുമായുള്ള ബന്ധത്തെക്കുറിച്ചും ജോര്‍ജ്ജ് വ്യക്തമാക്കുന്നു
മലയാളത്തിലെ അതുല്യ അഭിനേത്രി
ശ്രീവിദ്യയുമായി ആടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകന് കെ ജി ജോര്‍ജ്ജ് . അത്കൊണ്ട് ത്തന്നെ പലരും ആ ബന്ധത്തെ പ്രണയമായി കണ്ടിരുന്നു. എന്നാല്‍ സത്യം അതല്ല. തന്റെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത് ആയിരുന്നു ശ്രീവിദ്യയെന്നു ജോര്‍ജ്ജ് പറയുന്നു. കൂടാതെ വിദ്യ വിവാഹം ചെയ്തത് ജോര്‍ജ്ജ് എന്ന പേരുള്ള വ്യക്തിയെ ആയിരുന്നു. ആ ജോര്‍ജ്ജ് താണെന്നും ചിലര്‍ തെറ്റിദ്ധരിച്ചു. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലാകാരിയുമായിരുന്നു വിദ്യയെന്നും ജോര്‍ജ്ജ് പറയുന്നു.
ശ്രീവിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് താനും കേട്ടിരുന്നു. കമല്‍ഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് സാധിക്കാത്തതിനാല്‍ വളരെ നിരാശയിലായിരുന്നു ശ്രീവിദ്യയെന്നും ജോര്‍ജ്ജ് പറയുന്നു. അതിനു ശേഷം ഭരതനുമായുള്ള പ്രണയം. പക്ഷേ അത്തരം കഥകള്‍ തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ലയെന്നും ജോര്‍ജ്ജ് പറയുന്നു. തന്റെ ഭാര്യ സല്‍മയുമായി അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീവിദ്യ ഒരു കുട്ടിയില്ലാത്തതിന്റെ ദുഃഖം പലപ്പോഴും പങ്കുവെച്ചിരുന്നു. ജോര്‍ജ്ജ് എന്ന വ്യക്തിയുമായുള്ള വിവാഹം വിദ്യക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രമാണെന്നും എല്ലാതരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ്ജ് പറയുന്നു. തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണ് ശ്രീവിദ്യയുടെ മരണമെന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലയെന്നും ജോര്‍ജ്ജ് പറയുന്നു.
ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങി വിദ്യയുടെ മികച്ച വേഷങ്ങള്‍ ഉള്ള ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തത് കെ ജി ജോര്‍ജ്ജായിരുന്നു.
Post Your Comments