
‘കമ്മട്ടിപാടം’ എന്ന രാജീവ് രവി ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി ഫഹദ് ഫാസില്‍. ദുല്‍ഖര്‍ സല്മാന് ചെയ്ത കൃഷ്ണന് എന്ന റോളിലേക്ക് ഫഹദിനായിരുന്നു ആദ്യം വിളിയെത്തിയത്. എന്നാല്‍ ഫഹദ് ചിത്രം ഒഴിവാക്കുകയായിരുന്നു. അതിന്റെ കാരണം ഫഹദ് തന്നെ വ്യക്തമാക്കുന്നു.
‘കമ്മട്ടിപ്പാട’വും ‘അന്നയും റസൂലും’ ഒരേസമയം എനിക്ക് ഓഫര്‍ ചെയ്ത പടങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക് റസൂലിലായിരുന്നു താല്പര്യം. “ഒന്ന് ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫ്ലാറ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ പറ്റില്ല. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കി.
Post Your Comments