BollywoodGeneralNEWS

അവിഹിത ബന്ധം; ഭാര്യ നടനെ വീട്ടില്‍ നിന്ന് പുറത്താക്കി!

നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ ശിവാനി വീട്ടില്‍ നിന്ന് പുറത്താക്കി. ദീപകിന് വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യയായ ശിവാനി താരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും അതിനാല്‍ തനിക്ക് വിവാഹ മോചനവും നഷ്ടപരിഹാരവും ലഭിക്കണമെന്നാണ് ശിവാനിയുടെ ആവശ്യം. എന്നാല്‍ തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും ശിവാനി ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം വാങ്ങിയിട്ടില്ലെന്നുമാണ് ദീപക് പറയുന്നത്. ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപക് തേരാ നാം മേരാ നാം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഭാര്യ ശിവാനി ഫാഷന്‍ ഡിസൈനറാണ്.

shortlink

Post Your Comments


Back to top button