
ബോളിവുഡ് നടനും സംവിധായകനുമായ രാഹുല്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പൂര്‍ണ. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനുമുന്‍പേ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ചിത്രം. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
താന്‍ കണ്ടതില്‍വച്ച് മനോഹരവും മികച്ചതുമായ ചിത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത് സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയില്‍ പങ്കെടുത്ത രാഷ്ട്രപതി സംവിധായകനെയും അഭിനേതാക്കളെയും അഭിനന്ദിച്ചു.
രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. രാഹുല്‍ ബോസിന്റെ രണ്ടാമത്തെ ചിത്രമാണ് പൂര്‍ണ. അതിഥി ഇനാംന്ദറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായും രാഹുല്‍ എത്തുന്നുണ്ട്.
Post Your Comments