പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ മമതാ കുല്‍ക്കര്‍ണിയ്ക്കും കാമുകനും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനായ വിക്കി ഗോസ്വാമിയാണ് മമതയുടെ കാമുകന്‍.
2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 22 ടണ്ണോളം വരുന്ന നിരോധിത മയക്കുമരുന്നുകള്‍ സോളാപൂരിലെ മരുന്നുനിര്‍മ്മാണ കമ്പനിയില്‍ നിന്നും താനെയിലെ മറ്റിടങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. കെനിയയിലെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി വിക്കി ഗോസ്വാമിക്കുള്ള ബന്ധം ഈ സംഭവത്തോടെയാണ് പുറത്തുവരുന്നത്.
ഈ കേസില്‍ ആദ്യം തയ്യാറാക്കിയ കുറ്റപ്പത്രത്തില്‍ നിന്നും മമതാ കുല്‍ക്കര്‍ണിയെയും കാമുകന്‍ വിക്കി ഗോസ്വാമിയെയും ഒഴിവാക്കിയിരുന്നു. കേസിലെ മറ്റു പ്രതികളായ ജയ്മുഖി, കിഷോര്‍ സിംഗ് റാത്തോഡ് എന്നിവര്‍ കെനിയയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും, ഈ കൂടിക്കാഴ്ചയില്‍ വിക്കി ഗോസ്വാമിയുടെ അനുനായികളായ മമത, ആകാശ് സഹോദരങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ കിഷോര്‍ സിംഗ് റാത്തോട് ഗുജറാത്തില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനാണ്.
Post Your Comments