പുതിയ ചിത്രം ടേക്ക് ഓഫ് വന്‍ വിജയമായി മുന്നേറുന്ന സമയത്ത് ഫഹദ് ഫാസില്‍ തന്‍റെ ജീവിത വിജയത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. എന്തിനും മടിയുള്ള തനിക്ക് ഇപ്പോഴും എല്ലാ കാര്യത്തിനും ഒരു പിന്തുണ വേണം. വിവാഹത്തിനു മുന്പ് ഉമ്മ ആയിരുന്നു സപ്പോര്‍ട്ട് എങ്കില്‍ ഇപ്പോള്‍ നസ്രിയ പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടെന്നു ഫഹദ് പറയുന്നു. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ ഷൂട്ടിംഗ് സമയത്ത് മറ്റുള്ളവരേക്കാള്‍ ഒരു പ്രേത്യേകതയോടെ താന്‍ നസ്രിയയെ നോക്കിയിരുന്നു. ഷൂട്ടിംഗ് സമയത്ത് ഒരു മുറിയില്‍ ഇരിക്കുമ്പോള്‍ പെട്ടന്നാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് നസ്രിയ ചോദിച്ചത്. ഇനിയുള്ള ജീവിതത്തില്‍ താന്‍ കൂടെയുണ്ടാകുമെന്ന് വാക്ക് തരാമെന്നും നസ്രിയ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഒരാള്‍ മാത്രമേ അങ്ങനെ ഇങ്ങോട്ട് പറഞ്ഞിട്ടുള്ളൂവെന്ന് ഫഹദ് പറയുന്നു.
ഫഹദ് എത്ര പേരോട് ഇത് അങ്ങോട്ട് ചോദിച്ചിട്ടുണ്ടാകുമെന്ന ചോദ്യത്തിന് തനിക്ക് എണ്ണം തെറ്റുമെന്നായിരുന്നു ഫഹദിന്റെ മറുപടി. ജീവിതത്തില്‍ പരിചയപ്പെട്ട ഒട്ടുമിക്ക സ്ത്രീകളുമായും താന്‍ പ്രണയത്തിലായിട്ടുണ്ട്. പക്ഷേ, നസ്രിയയുമായുള്ള പ്രണയം മറ്റെല്ലാറ്റില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് ഇത് വ്യക്തമാക്കുന്നത്.
Post Your Comments