CinemaGeneralNEWS

ജഗതി ശ്രീകുമാറിന്‍റെ ജീവിതം എല്ലാവര്‍ക്കും ഒരു സൂചന; നടി പാര്‍വതി

സിനിമ മേഖലയില്‍ നമ്മള്‍ ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് നടി പാര്‍വതി. ഈ ലോകത്ത് ആരും അനിവാര്യമല്ല. പല സിനിമയുടെയും അഭിഭാജ്യഘടകമായിരുന്നു ജഗതി. എന്നാല്‍ നമ്മളില്ലെങ്കിലും ആ ലോകം മുന്നോട്ട് പോകുമെന്ന പോലെ അദ്ദേഹമില്ലതെയും സിനിമാ ലോകം മുന്നോട്ട് പോകുന്നു. അതുകൊണ്ട് ജഗതി സാറിന്റെ അനുഭവം ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമെല്ലാം മാറിക്കിട്ടുമെന്നും പാര്‍വതി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇത് പറഞ്ഞത്.

ആത്മവിശ്വാസമുള്ള സ്ത്രീകളെ കണ്ടാല്‍ അഹങ്കാരിയായി തോന്നും. എന്നാല്‍ പുരുഷനാണെങ്കില്‍ അത് അവന്‍റെ ആത്മവിശ്വാസമയി ലോകം കരുതുന്നുവെന്നും പാര്‍വതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button