![](/movie/wp-content/uploads/2017/03/I.jpg)
ഗ്രേറ്റ് ഫാദറില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ഫുട്ബോളിന്റെ കറുത്ത മുത്ത് ഐ.എം വിജയനാണ്. ഐ.എം വിജയന്‍റെ സ്വരത്തിന് കനം കൂടുതലായതിനാല്‍ മറ്റൊരാളെവെച്ച് ഡബ്ബ് ചെയ്യിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. എന്നാല്‍ വിജയന്‍റെ ശബ്ദം ഉപയോഗിക്കാത്തതില്‍ മമ്മൂട്ടി സംവിധായകനോട് അതൃപ്തി രേഖപ്പെടുത്തി. മമ്മൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ഐഎം വിജയന്‍ സ്വന്തം കഥാപാത്രത്തിനു ശബ്ദം നല്‍കുകയും ചെയ്തു. മ്മൂട്ടിയെപോലൊരു നടന്‍ എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെ ഡബ്ബ് ചെയ്താല്‍ നന്നാകും എന്നുപറഞ്ഞുകേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന്‍ ഐഎം വിജയന്‍ വ്യക്തമാക്കി. ആന്റോയെന്ന വ്യത്യസ്ഥമായ നെഗറ്റിവ് വേഷത്തിലാണ് ഐ.എം വിജയന്‍ ഗ്രേറ്റ് ഫാദറില്‍ പ്രത്യക്ഷപ്പെടുന്നത്.
Post Your Comments