CinemaGeneralKollywoodNEWS

ഈ പാട്ടുകളെല്ലാം എങ്ങനെ നിങ്ങളുടേതാവും ഇളയരാജയോട് മാക്ട ഫെഡറേഷൻ

പാട്ടിന്‍റെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ഗായിക ചിത്രയ്ക്കും എസ്പിബിയ്ക്കും വക്കീല്‍ നോട്ടീസ് അയച്ച കേസില്‍ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത സംവിധായകന്‍റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാൻ മുതൽ മുടക്കുന്ന നിർമ്മാതാവിനും ചിത്രത്തിലെ പാട്ടുകൾ നിശ്ചയിക്കുന്ന സംവിധായകനും പാട്ടുകൾക്ക് മേൽ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷൻ ഭാരവാഹി കെ ജി വിജയകുമാർ പറഞ്ഞു.

തന്‍റെ പാട്ടുകൾ മുൻകൂർ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടുന്നതിനെതിരെ ഗായകരായ എസ് പി ബാലസുബ്രമണ്യത്തിനും ചിത്രയ്ക്കും എതിരെ ഇളരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. റോയൽറ്റി അവകാശവുമായി മുന്നോട്ട് പോയാൽ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button