കോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്ത ഛായാഗ്രാഹകനാണ് രവി യാദവ്. മലയാളത്തില്‍ ‘ദേവരാഗം’ എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി യാദവ് ആണ്. കോഴിക്കോട് ഡോക്യുമെന്ടറി ചിത്രീകരണത്തിനിടെ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയെക്കുറിച്ചായിരുന്നു രവി യാദവ് കൂടുതലായി പങ്കുവെച്ചത്. ഉള്ളടക്കത്തിലും സാമ്പത്തികത്തിലും ഇന്ത്യൻ സിനിമകൾക്ക് മാതൃകയാണ് മലയാളമെന്ന് പറയുന്ന രവി യാദവ് സംവിധാനം, അഭിനയം, സാങ്കേതികവിദ്യ, ക്യാമറ എല്ലാ മേഖലയിലും മലയാള സിനിമ വേറിട്ട് നിൽക്കുന്നുവെന്നും അവകാശപ്പെടുന്നു. മികച്ച തിരക്കഥയ്ക്കായി ഏതറ്റം വരെയും സഹകരിക്കുന്ന അഭിനേതാക്കൾ. ടെക്‌നീഷ്യന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും സ്വന്തമായി ഇടമുണ്ട്. തന്നെ നോക്കൂ. രാജീവ് രവി, സന്തോഷ് ശിവൻ മികവുറ്റവർ മലയാളികളാണ്. ഉള്ളടക്കത്തിലെ പരീക്ഷണങ്ങളാണ് പ്രത്യേകം പറയേണ്ടത്. രാജ്യത്തെ സിനിമാപ്രവർത്തകരെല്ലാം മലയാളസിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നതും എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കുന്നതും പ്രധാന കാര്യം തന്നെയാണ്. രവി യാദവ് വ്യക്തമാക്കുന്നു. ഭരതനൊപ്പം കൂടുതൽ സിനിമകളിൽ പ്രവർത്തിക്കാനായില്ലെന്നതാണ് തന്റെ ഏറ്റവും വലിയ ദുഖമെന്നും രവി യാദവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments